പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് പ്രി-ക്വാര്‍ട്ടര്‍ കാണാതെ ഇറാന്‍ പുറത്ത്‌

സരന്‍സ്‌ക്: പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച് ഇറാന്‍. ഇന്‍ജുറി ടൈമില്‍ ലഭിച്ച പെനല്‍റ്റി കിക്കിലൂടെയാണ് ഇറാന്‍ സമനില പിടിച്ചെടുത്തത്(1-1).

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പെനല്‍റ്റി കിക്ക് പാഴാക്കിയ ആവേശപ്പോരാട്ടത്തില്‍ വെറ്ററന്‍ വിങ്ങര്‍ റിക്കാര്‍ഡോ കരെസ്മ പോര്‍ച്ചുഗലിനു വേണ്ടിയും, പെനല്‍റ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അന്‍സാരിഫര്‍ദ് ഇറാനു വേണ്ടിയും ഗോള്‍ നേടി.

മൂന്നു കളികളില്‍ നിന്ന് അഞ്ചു പോയിന്റ് നേടി ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായ പോര്‍ച്ചുഗല്‍ പ്രി ക്വാര്‍ട്ടറില്‍ 30ന് യുറഗ്വായെ നേരിടും. നാലു പോയിന്റ് മാത്രമുള്ള ഇറാന്‍ പുറത്തായി.

Top