കോണ്‍ഫെഡറേഷന്‍സ് കപ്പ്: മൂന്നാം സ്ഥാനം നേടി പോര്‍ച്ചുഗല്‍

മോസ്‌കോ: കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരത്തില്‍ പോര്‍ച്ചുഗലിനു ജയം.

കോണ്‍കാകാഫ് ജേതാക്കളായ മെക്‌സിക്കോയെ അധികസമയത്തേക്കു നീണ്ട പോരാട്ടത്തില്‍ 2-1നു കീഴടക്കിയാണ് യൂറോ ചാമ്പ്യന്‍മാരായ പറങ്കിപ്പട മൂന്നാം സ്ഥാനം നേടിയത്.

നിശ്ചിത സമയത്ത് 1-1 സമനില പാലിച്ചതോടെയാണ് മത്സരം അധിക സമയത്തേക്ക് നീണ്ടത്.

Top