portugal in euro cup final

ലിയോണ്‍: യൂറോകപ് സെമിഫൈനലില്‍ വെയില്‍സിനെ തകര്‍ത്ത് പോര്‍ച്ചുഗല്‍ യൂറോകപ് ഫൈനലിലെത്തി. മൂന്ന് മിനിറ്റിനുള്ളില്‍ രണ്ടുഗോളുകള്‍ നേടിയാണ് പോര്‍ച്ചുഗലിന്റെ ഫൈനലില്‍ കടന്നത്.

കളിയുടെ രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നാനിയുമാണ് നിര്‍ണായക മുന്നേറ്റം നടത്തിയത്.

ഏഴ് യൂറോ ചാംപ്യന്‍ഷിപ്പുകളില്‍ ആറിലും സെമിയിലെത്തിയ പോര്‍ച്ചുഗല്‍ 2004ലെ യൂറോകപ് ഫൈനലില്‍ ഗ്രീസിനോട് പരാജയപ്പെട്ട ശേഷം ആദ്യമായാണ് ഫൈനലില്‍ കടക്കുന്നത് .

രണ്ടാം സെമിയിലെ ജര്‍മനി -ഫ്രാന്‍സ് വിജയികളാണ് ഫൈനലില്‍ പോര്‍ച്ചുഗലിന്റെ എതിരാളികള്‍.

Top