Portugal, France eye wins in qualifiers

ആംസ്റ്റര്‍ഡാം: ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ യൂറോപ്യന്‍ മേഖലയില്‍ ഫ്രാന്‍സും പോര്‍ച്ചുഗലും ജയം നേടിയപ്പോള്‍ നെതര്‍ലന്‍ഡ്‌സിന് തോല്‍വി. ബള്‍ഗേറിയയാണ് കരുത്തരായ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചത്. എതിരില്ലാത്ത രണ്ടു ഗോളിനാണ് ബള്‍ഗേറിയയുടെ ജയം.

ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ ഹംഗറിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്റെ കരുത്തിലാണ് പോര്‍ച്ചുഗലിന്റെ ജയം. ഗ്രൂപ്പില്‍ പോര്‍ച്ചുഗല്‍ രണ്ടാം സ്ഥാനത്തും ഹംഗറി മൂന്നാമതുമാണ്.

ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ലക്‌സംബര്‍ഗിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ഫ്രാന്‍സ് പരായജപ്പെടുത്തി. ഒളിവര്‍ ജിറോദ് ഇരട്ട ഗോള്‍ നേടി. ഗ്രൂപ്പില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനത്തും നെതര്‍ലന്‍ഡ്‌സ് നാലാം സ്ഥാനത്താണ്.

Top