ജിഎസ്ടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി; രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതയില്‍

modi in tripura

അഹമ്മദാബാദ്: ജി.എസ്.ടിയെയും നോട്ടു നിരോധനത്തെയും ന്യായീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ശരിയായ പാതയിലാണെന്ന് അതിന്റെ അടിത്തറ ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് മോദിയുടെ പരാമര്‍ശം.

നോട്ടു നിരോധനം കള്ളപ്പണത്തെ തുടച്ചുനീക്കുകയും സാമ്പത്തിക രംഗത്ത് പുതിയ ശുദ്ധീകരണത്തിന് തുടക്കമിടുകയും ചെയ്തു. ജനങ്ങളെ പുതിയ അക്കൗണ്ടിങ് സംസ്‌കാരത്തിലേക്ക് നയിക്കാന്‍ സര്‍ക്കാരിനായി. ഇത് രാജ്യത്ത് പുതിയ ഒരു വ്യവസായ സംസ്‌കാരം കൊണ്ടുവരാന്‍ ഇടയാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഗുജറാത്തിന്റെ വികസന പദ്ധതികള്‍ കേന്ദ്രത്തിലെ യുപിഎ സര്‍ക്കാര്‍ തടസപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. ശത്രുതാ മനോഭാവത്തോടെയാണ് അന്നത്തെ യുപിഎ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കേന്ദത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതോടെയാണ് ഗുജറാത്തിന്റെ വികസന പദ്ധതികള്‍ യാഥാര്‍ഥ്യമായതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ വലിയ മാറ്റമാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവ്‌നഗറിലെ ഗോഗയ്ക്കും ബറൂച്ചിലെ ദഹേജിനുമിടയിലുള്ള റോ റോ ഫെറി സര്‍വീസ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.

Top