റൊമാന്റിക് ഡ്രാമ ചിത്രം ‘പോർട്ടോ ‘ ; പുതിയ പോസ്റ്റർ പുറത്തെത്തി

ഗാബെ കില്ലിംഗര്‍ സംവിധാനം ചെയ്യുന്ന റൊമാന്റിക് ഡ്രാമ ചിത്രമാണ് പോര്‍ട്ടോ.

ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി.

രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രണയവും അതോടൊപ്പം തന്നെ പ്രാചീന പോര്‍ച്ചുഗീസ് സിറ്റിയായ പോര്‍ട്ടോയോട് ഇരുവര്‍ക്കും തോന്നുന്ന അഗാധമായ അടുപ്പവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ഗാബെ കില്ലിംഗര്‍ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ആന്റോണ്‍ യെല്‍കിന്‍, ലൂസി ലൂക്കസ്, ഫ്രാന്‍കോസി ലെബോണ്‍, പൌലോ കലാട്രേ, എന്നിവര്‍ വേഷമിടുന്നു.

നവംബര്‍ പതിനേഴിന് ചിത്രം തീയേറ്ററുകളിലെത്തും.

Top