Porter Falls Into 200 Feet Deep Crevasse In Siachen, Dies

ന്യൂഡല്‍ഹി: സിയാച്ചിന്‍ ഹിമപ്പരപ്പിലെ 200 മീറ്റര്‍ ആഴത്തിലുള്ള വിടവില്‍ വീണ പോര്‍ട്ടര്‍ മരിച്ചതായി സൈന്യം അറിയിച്ചു. വടക്കന്‍ സിയാച്ചിനിലാണ് അപകടമുണ്ടായത്. ഫെബ്രുവരി 27നാണ് ഇദ്ദേഹം വിടവില്‍ വീണത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

പ്രത്യേക സംഘത്തെക്കൊണ്ടുവന്നും തിരച്ചില്‍ നടത്തിയിരുന്നുവെന്ന് സൈന്യം അറിയിച്ചു. 10 സംഘമായാണ് തിരച്ചില്‍ നടത്തിയത്. ആദ്യം 60 അടി താഴ്ചയില്‍ കുഴിച്ചു. പിന്നീട് 90 അടിയിലെത്തി. തുടര്‍ന്ന് 130 അടിയിലെത്തിയപ്പോള്‍ പോര്‍ട്ടറുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

കഴിഞ്ഞമാസം 10 സൈനികര്‍ സിയാച്ചിനിലെ ഹിമപാതത്തില്‍ പെട്ടു കൊല്ലപ്പെട്ടിരുന്നു.പ്രതികൂല കാലാവസ്ഥ കാരണം ഈ വര്‍ഷം രണ്ടു മാസത്തിനുള്ളില്‍ 14 സൈനികരുടെ ജീവനാണ് സിയാച്ചിനില്‍ പൊലിഞ്ഞത്.

Top