ഹെയ്തിയിലെ സ്വകാര്യ അനാഥാലയത്തില്‍ തീപിടിത്തം; 15 കുട്ടികള്‍ക്ക് ദാരുണാന്ത്യം

പോര്‍ട്ട് ഓ പ്രിന്‍സ്: സ്വകാര്യ അനാഥാലയത്തിലുണ്ടായ തീപിടിത്തത്തില്‍ 15 കുട്ടികള്‍ വെന്തുമരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സില്‍ പ്രവര്‍ത്തിക്കുന്ന അനാഥാലയത്തിലാണ് തീപിടിത്തമുണ്ടായത്.

അനാഥാലയത്തിന് ഔദ്യോഗിക അംഗീകാരമില്ലായിരുന്നുവെന്നും സ്ഥാപനത്തില്‍ വൈദ്യുതിക്കു പകരം മെഴുകുതിരികള്‍ കൂടുതലായി ഉപയോഗിച്ചിരുന്നുവെന്നുമാണ്‌ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. അതാവാം തീപിടിത്തം ഉണ്ടാവാന്‍ കാരണമെന്ന് കരുതുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top