പോര്‍ഷയുടെ മകാന്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയിലേയ്ക്ക്

ന്ത്യന്‍ നിരത്തുകള്‍ കീഴടക്കാനൊരുങ്ങി ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ. വിപണി കീഴടക്കാനായി ആഢംബര സ്‌പോര്‍ട്‌സ് കാര്‍ കമ്പനിയായ ‘പോര്‍ഷെ’ സ്‌പോര്‍ട്സ് യൂട്ടിലിറ്റി വാഹനമായ (എസ്.യു.വി.) ‘മകാന്‍’ കുറഞ്ഞ വിലയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നു. മകാന്റെ രണ്ട് മോഡലുകള്‍ ജൂലൈയില്‍ വിപണിയില്‍ എത്തും.

നിലവില്‍ 80 ലക്ഷം രൂപയില്‍ അധികം വിലയുള്ള കാര്‍ 69.90 ലക്ഷം രൂപയ്ക്കാണ് നിര്‍മാതാക്കള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. മകാന്റെ പുതിയ പതിപ്പ് 2018-ലാണ് ആഗോള നിരത്തുകളില്‍ എത്തിയത്.

2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ്, 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് വി 6 പെട്രോള്‍ എന്നീ ഓപ്ഷനുകളിലാണ് മകാനെത്തുക.പുതിയ മകാന്റെ എന്‍ട്രി ലെവല്‍ മോഡലില്‍ 245 എച്ച്.പി.യും മകാന്‍ എസ് വേരിയന്റില്‍ 340 എച്ച്.പി.യുമായിരിക്കും വാഹനത്തിന് കരുത്ത് പകരുന്നത്.

ഗ്രീന്‍ മെറ്റാലിക്, ഡോളോമൈറ്റ് സില്‍വര്‍ മെറ്റാലിക്, മിയാമി ബ്ലൂ, മിയാമി ക്രെയോണ്‍ എന്നീ നാല് പുതിയ കളറുകളിലാണ് മകാന്‍ വിപണിയിലെത്തുന്നത്. 10.9 ഇഞ്ച് ടച്ച് സ്‌ക്രീന്‍ സിസ്റ്റവും മകാന്റെ പുതുമയാണ്.

Top