ഇലക്ട്രിക് കാര്‍ ടൈകന് സ്വീകാര്യത ഏറുന്നു; 2020-ല്‍ നിരത്തിലേക്ക്

ര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ പോര്‍ഷെ നിരത്തിലെത്തിക്കുന്ന ആദ്യ ഇലക്ട്രിക് സ്പോര്‍ട്സ് കാറാണ് ടൈകന്‍. ടൈകന് ഇപ്പോള്‍ ആവശ്യക്കാര്‍ ഏറി വരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം, ആവശ്യക്കാരുടെ എണ്ണം 30,000 കടന്നതായി പോര്‍ഷെയുടെ സിഇഒ ഒലിവര്‍ ബ്ലൂമെ അറിയിച്ചു. യൂറോപ്പിലാണ് ടൈകന് 30,000 ആവശ്യക്കാര്‍ എത്തിയിരിക്കുന്നത്. ഈ ഉപയോക്താക്കളെല്ലാം 2500 യൂറോ ഡൗണ്‍ പേമന്റ് നല്‍കി കഴിഞ്ഞു.

ഈ വാഹനത്തിന് ലഭിക്കുന്ന സ്വീകാര്യത നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും ബ്ലൂമെ അഭിപ്രായപ്പെട്ടു. 2020-ല്‍ 20,000 ടൈകന്‍ നിരത്തിലെത്തിക്കാനാണ് പോര്‍ഷെ ലക്ഷ്യമിടുന്നതെന്നും ഒലിവര്‍ ബ്ലൂമെ അറിയിച്ചു. ഒറ്റചാര്‍ജില്‍ ഏകദേശം 500 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാന്‍ ടൈകന് സാധിക്കും. ഏകദേശം നാല് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ശേഷിയുള്ളതാണ് ബാറ്ററി.

ഗ്ലോബല്‍ ലോഞ്ചിന് ശേഷം ടൈകന്‍ ഇലക്ട്രിക് ഇന്ത്യയിലേക്കും എത്തിയേക്കുമെന്നും സൂചനയുണ്ട്.

Top