ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക് കടക്കാനൊരുങ്ങി ‘പോര്‍ഷെ’

ര്‍മ്മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കാളായ പോര്‍ഷെ ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. രണ്ടു പുതിയ ഇലക്ട്രിക് ബൈസിക്കിളുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു.പോര്‍ഷ ഇ ബൈക്ക് സ്‌പോര്‍ട്ട്, പോര്‍ഷ ഇ ബൈക്ക് ക്രോസ് എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

മികച്ച പെര്‍ഫോമന്‍സ് ഉറപ്പുവരുത്തുന്നതിന് ഫുള്‍ സസ്‌പെന്‍ഷന്‍ കാര്‍ബണ്‍ ഫ്രെയിം, കരുത്തുറ്റതും പുതു തലമുറയില്‍പ്പെട്ടതുമായ ‘ഷിമാനോ’ മോട്ടോര്‍, ‘മഗൂറ’ ഹൈ പെര്‍ഫോമന്‍സ് ബ്രേക്കുകള്‍ എന്നിവ ഇലക്ട്രിക് ബൈക്കുകളുടെ സവിശേഷതകളാണെന്ന് കമ്പനി പറയുന്നു.

ഇലക്ട്രിക് ബൈക്ക് വിദഗ്ധരായ റോട്ട്‌വൈല്‍ഡുമായി സഹകരിച്ച് വികസിപ്പിച്ച രണ്ട് മോഡലുകളും ജര്‍മനിയിലെ ഡീബര്‍ഗിലാണ് നിര്‍മിച്ചിരിക്കുന്നത്.പരമാവധി പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്നതാണ് ഷിമാനോ ഇലക്ട്രോണിക് ഗിയര്‍ ഷിഫ്റ്റിംഗ് സിസ്റ്റം.സവിശേഷ ഡിസൈന്‍ ലഭിച്ചതാണ് കോക്പിറ്റ്. ‘സൂപ്പര്‍നോവ’യുടെ എം99 എല്‍ഇഡി ലൈറ്റുകള്‍ നല്‍കി.

നാട്ടിന്‍പുറത്തെ വീടുകളിലും തകര്‍ന്ന പാതകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോര്‍ഷ ഇ ബൈക്ക് ക്രോസ്.എപ്പോഴും പൂര്‍ണ നിയന്ത്രണം ലഭിക്കും വിധമാണ് ഹാന്‍ഡില്‍ബാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ വേഗത, ദൂരം, തല്‍സമയ റേഞ്ച് എന്നിവ കാണിക്കുന്നതാണ് ഷിമാനോ കളര്‍ ഡിസ്‌പ്ലേ.

Top