Porsche Cayenne Platinum Edition Launched in India;

ആഡംബര സൂപ്പര്‍ കാര്‍ പോര്‍ഷെ കയാന്‍ പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയിലെത്തിച്ചു. പെട്രോള്‍ മോഡലിന്റെ മുംബൈ ഷോറൂം വില 1.06 കോടി രൂപയും ഡീസലിന് 1.08 കോടി രൂപയുമാണ്.

ആര്‍എസ് സ്‌പൈഡര്‍ ഡിസൈനിലുള്ള 20 ഇഞ്ച് വീലുകള്‍, എട്ട് രീതിയില്‍ ക്രമീകരിക്കാവുന്ന ഇലക്ട്രിക് സ്‌പോര്‍ട്‌സ് ലെതര്‍ സീറ്റ് തുടങ്ങിയ പ്രത്യേകതകള്‍ പുതിയ പ്ലാറ്റിനം എഡിഷനിലുണ്ട് .

ആഡംബരവും വേഗവുമാണ് കയാന്റെ മുഖമുദ്ര. ഏറ്റവും പുതിയ തലമുറ കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് സിസ്റ്റമാണ് മറ്റൊരു പ്രത്യേകത.

ആപ്പിള്‍ കാര്‍ പ്ലേയുള്ള ഏഴ് ഇഞ്ച് ടച്ച്‌സ്‌ക്രീനില്‍ നാവിഗേഷന്‍ സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട ്.

പോര്‍ഷെ ഹെഡ്‌ലൈറ്റ് ഡൈനമിക് സിസ്റ്റമുള്ള ബൈ-സിനോന്‍ ഹെഡ്‌ലൈറ്റുകള്‍, ആക്റ്റീവ് സസ്‌പെന്‍ഷന്‍ മാനേജ്‌മെന്റ് സൗകര്യം, പനോരമിക് സണ്‍റൂഫ്, ബ്ലൂടൂത്ത് മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റര്‍, നാല് രീതിയില്‍ സജ്ജീകരിക്കാവുന്ന ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും പ്ലാറ്റിനം എഡിഷനിലുണ്ട്.

പെട്രോള്‍ മോഡലിലുള്ള എന്‍ജിന്‍ 300 ബിഎച്ച്പി കരുത്ത് നല്‍കുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 245 ബിഎച്ച്പി കരുത്താണ് നല്‍കുന്നത്.

Top