porsche cayenne platinum edition on indian market

പോഷെ കെയിന്‍ പ്ലാറ്റിനം എഡിഷന്‍ ഇന്ത്യയിലവതരിപ്പിച്ചു. മുംബൈ എക്‌സ്‌ഷോറൂം 1.26 കോടി രൂപയ്ക്കാണ് ആഡംബര എസ്‌യുവിക്ക്.

ഡീസല്‍, പെട്രോള്‍ വകഭേദങ്ങളിലാണ് പോഷെ കെയിന്‍ പ്ലാറ്റിനം എഡിഷന്‍ ലഭ്യമാകുന്നത്. ഇതില്‍ പെട്രോള്‍ വേരിയന്റിന് 1.26 കോടിയും ഡീസല്‍ പതിപ്പിന് 1.30കോടി രൂപയാണ് ഇന്ത്യന്‍ വിപണിയിലെ വില.

നിലവിലുള്ള അതെ ബൈടര്‍ബോ വി6 പെട്രോള്‍, ട്വിന്‍ ടര്‍ബോ ഡീസല്‍ എന്‍ജിനുകള്‍ തന്നെയാണ് കെയിന്‍ പ്ലാറ്റിനം എഡിഷന്റെയും കരുത്ത്.

ബൈസെനോണ്‍ ഹെഡ്‌ലൈറ്റ്, പോഷെയുടെ ഡൈനാമിക് ലൈറ്റ് സിസ്റ്റം, സാറ്റിന്‍ ഫിനിഷുള്ള 21 ഇഞ്ച് സ്‌പോര്‍ട് എഡിഷന്‍ വീല്‍, ഗ്ലോസി ബ്ലാക്ക് എക്സ്റ്റീരിയര്‍ എന്നിവയാണ് കെയിന്‍ പ്ലാറ്റിനം എഡിഷന്റെ പ്രധാന സവിശേഷതകള്‍.

എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന സീറ്റ്, ഹീറ്റഡ് ഫ്രണ്ട് സീറ്റ്, കമ്മ്യൂണിക്കേഷന്‍ മാനേജ്‌മെന്റ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ഓട്ടോ ഡിമ്മിംഗ് റിയര്‍വ്യൂ മിറര്‍, അനലോഗ് ക്ലോക്ക്, ഓഡിയോ സിസ്റ്റം എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പവര്‍ സ്റ്റിയറിംഗ്, റിയര്‍ പാര്‍ക്കിംഗ് അസിസ്റ്റ് സിസ്റ്റം, എബിഎസ്, ഇബിഡി, എയര്‍ബാഗ് എന്നീ സന്നാഹങ്ങളൊരുക്കി പുതിയ കെയിന്‍ പ്ലാറ്റിനം എഡിഷന്റെ സുരക്ഷയും ഉറപ്പുവരുത്തിയിട്ടുണ്ട്.

പതിവ് ബ്ലാക്ക്, വൈറ്റ് നിറങ്ങള്‍ക്കൊപ്പം ജെറ്റ് ബ്ലാക്ക്, മഹാഗണ്‍, കരേര വൈറ്റ്, റോഡിയം സില്‍വര്‍ എന്നീ നിറങ്ങളിലാണ് പ്ലാറ്റിനം എഡിഷന്‍ ലഭ്യമാവുക.

Top