ആഢംബര നിരയില്‍ ഇന്ത്യന്‍ നിരത്തില്‍ ഒരു താരം കൂടി; പുതിയ കയെന്‍ കൂപ്പെ

ഢംബര നിരയില്‍ ഇന്ത്യന്‍ നിരത്തില്‍ ഒരു താരം കൂടി. പോര്‍ഷെയുടെ പുതിയ കയെന്‍ കൂപ്പെയാണ് ഇന്ത്യയില്‍ പുറത്തിറക്കിയത്. 3.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് വി6 എന്‍ജിനാണ് കയെന്‍ കൂപ്പെയ്ക്ക് കരുത്തേകുക. വാഹനത്തിന്റെ എന്‍ജിന്‍ 335 ബിഎച്ച്പി പവറും 450 എന്‍എം ടോര്‍ക്കുമേകും. കൂപ്പയുടെ
എക്സ്ഷോറൂം വില 1.31 കോടി രൂപയാണ്. കയെന്‍ ടര്‍ബോ കൂപ്പെയ്ക്ക് 1.91 കോടി രൂപയുമാണ് വില.

കയെന്‍ ടര്‍ബോ കൂപ്പെയില്‍ 4.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോചാര്‍ജ്ഡ് വി8 എന്‍ജിനാണ് നല്‍കിയിരിക്കുന്നത്. 542 ബിഎച്ച്പി പവറും 770 എന്‍എം ടോര്‍ക്കുമാണ് കയെന്‍ ടര്‍ബോയുടെ എന്‍ജിന്‍. രണ്ടിലും 8 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനാണ്.

അഡാപ്റ്റീവ് റിയര്‍ സ്പോയിലര്‍, പിന്‍വശത്തെ വ്യക്തിഗത സീറ്റുകള്‍ എന്നിവ കൂപ്പെയുടെ പ്രത്യേകതകത കൂടിയാണ്. മാത്രമല്ല അകത്തളം റഗുലര്‍ കയെന്‍ മോഡലിന് തുല്ല്യമാണ്.

Top