പോര്‍ഷയുടെ പുതിയ മോഡല്‍ 911 GT3 RS വിപണിയില്‍ ; വില 2.74 കോടി രൂപ

porsche-911-gt3

പോര്‍ഷ-2018 911 GT3 ഇന്ത്യയില്‍ പുറത്തിറങ്ങി. 2.74 കോടി രൂപയാണ് പുതിയ പോര്‍ഷ 911 GT3 RSന്റെ എക്‌സ്‌ഷോറൂം വില. ജര്‍മ്മന്‍ നിരയില്‍ ഏറ്റവും വേഗതയേറിയ നാച്ചുറലി ആസ്പിരേറ്റഡ് റോഡ് ലീഗല്‍ പോര്‍ഷ കാറാണ് GT3 RS ബാഡ്ജിംഗ് ഒരുങ്ങുന്ന പുതിയ പോര്‍ഷ 911.

പരിഷ്‌കരിച്ച നാച്ചുറലി ആസ്പിരേറ്റഡ് 4.0 ലിറ്റര്‍ ഫ്‌ളാറ്റ്‌സിക്‌സ് എഞ്ചിനാണ് പുതിയ പോര്‍ഷ 911 GT3 RSന്റെ പ്രധാന സവിശേഷത. പുതിയ ടൈറ്റാനിയം എക്‌സ്‌ഹോസ്റ്റിന്റെയും ആര്‍പിഎം വര്‍ധനവിന്റെയും പശ്ചാത്തലത്തില്‍ 20 bhp കരുത്ത് 10 Nm torque എന്നിവ 2018 പോര്‍ഷ 911 GT3 RSല്‍ ഒരുക്കിയിട്ടുണ്ട്.

8,250 rpmല്‍ 513 bhp കരുത്തും 6,000 rpmല്‍ 470 Nm torque എന്നിവ ഉത്പാദിപ്പിക്കാന്‍ പുതിയ 911 GT3 RSന് സാധിക്കും. നിശ്ചലാവസ്ഥയില്‍ നിന്നും 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പുതിയ പോര്‍ഷ കാറിന് 3.2 സെക്കന്‍ഡുകള്‍ മാത്രമാണ് ആവശ്യം. മണിക്കൂറില്‍ 312 കിലോമീറ്ററാണ് പുതിയ പോര്‍ഷ 911 GT3 RSന്റെ പരമാവധി വേഗത.

Top