ഇന്ത്യന്‍ വിപണിയില്‍ പുതിയ താരം ; പോര്‍ഷ 911 GT3 അവതരിപ്പിച്ചു

ന്ത്യന്‍ വാഹന വിപണിയില്‍ പുതിയ താരം കൂടെ പുറത്തിറങ്ങി.വാഹന പ്രേമികള്‍ക്കായി പോര്‍ഷ 911 GT3 ഒരുങ്ങിയിരിക്കുന്നു.

2.13 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള മോഡല്‍ ജനീവ മോട്ടോര്‍ഷോയില്‍ വെച്ചാണ് ആദ്യമായി അവതരിപ്പിച്ചത്.

porsche03

8250 rpmല്‍ 493 bhp കരുത്ത് 6000 rpmല്‍ 460 Nm torque ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ എഞ്ചിനില്‍ 7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് പിഡികെ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സും 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് സംവിധാനവും പോര്‍ഷയുടെ സവിശേഷതയാണ്.

3.4 സെക്കന്‍ഡ് കൊണ്ട് തന്നെ മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന പോര്‍ഷ 911 GT3ക്ക് മണിക്കൂറില്‍ 318 കിലോമീറ്റര്‍ വേഗതയുണ്ട്.

porsche02

320 കിലോമീറ്ററാണ് പോര്‍ഷ 911 GT3 മാനുവല്‍ വേര്‍ഷന്റെ ടോപ് സ്പീഡ്.റിയര്‍ ആക്‌സില്‍ സ്റ്റീയറിംഗ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഒരുങ്ങുന്ന പുതിയ മോഡലില്‍, അഡ്ജസ്റ്റബിള്‍ ഡാംപര്‍ സിസ്റ്റം, ഡയനാമിക് എഞ്ചിന്‍ മൗണ്ടുകള്‍ എന്നിവ ഇടംപിടിക്കുന്നുണ്ട്.

കാര്‍ബണ്‍ ഫൈബറില്‍ ഒരുങ്ങിയ റിയര്‍ വിംഗും, സെന്റര്‍ ലോക്കിംഗ് വീലുകളും പോര്‍ഷ 911 GT3യുടെ പ്രത്യേകതകളാണ്.

Top