പോര്‍ഷെ 911GT2 RS ഇന്ത്യയില്‍ ; വില 3.88 കോടി രൂപ

porsche

പോര്‍ഷെയുടെ ഏറ്റവും പുതിയ മോഡല്‍ 911 GT2 RS ഇന്ത്യയില്‍. 3.88 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ലോക അന്താരാഷ്ട്ര വിപണിയില്‍ 2013 ലിറങ്ങിയ വാഹനം ഇപ്പോഴാണ് ഇന്ത്യയില്‍ എത്തുന്നത്. മികച്ച ഡ്രൈവിംഗ് ആനന്ദം അനുഭവിക്കാന്‍ കഴിയുമെന്നാണ് ഉപഭോക്താക്കള്‍ക്ക് കമ്പനി നല്‍കുന്ന വാഗ്ദാനം.

porsche

ഇതുവരെ പുറത്തിറങ്ങിയ പോര്‍ഷെ മോഡലുകളില്‍ ഏറ്റവും ശക്തമായ മോഡലാണിതെന്ന് കമ്പനി പറയുന്നു. 7 സ്പീഡ് പി ഡി കെ, ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എന്നിവയാണ് പോര്‍ഷെ 911 GT 2 RS യുടെ മറ്റു പ്രത്യേകതകള്‍.

porsche

പഴയ പോര്‍ഷെ 996, 993 മോഡലുകളില്‍ ഉള്ളതിനേക്കാള്‍ വലിയ എഞ്ചിനാണ് പുതിയ മോഡലിനായി ഉപയോഗിച്ചിരിക്കുന്നത്. 700PS പവറും, 7,000 rpm ഉം, 750Nm torque ആണുള്ളത്. മനോഹരമായ സ്റ്റിയറിംഗും ഗിയര്‍ ലിവറുമാണ് പോര്‍ഷെ 911 GT 2 RS ന് ഉള്ളത്.Related posts

Back to top