പോര്‍ഷ 718 സ്പൈഡര്‍, കേമാന്‍ GT4 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍

പോര്‍ഷ 2020 718 സ്പൈഡര്‍, കേമാന്‍ GT4 എന്നിവ ഇന്ത്യയില്‍ പുറത്തിറക്കി. ഇവയ്ക്ക് യഥാക്രമം 1.59 കോടി രൂപയും 1.63 കോടി രൂപയുമാണ് എക്‌സ്-ഷോറൂം വില.

പുതിയ 718 സ്പൈഡര്‍ ഭാരം കുറഞ്ഞ കണ്‍വേര്‍ട്ടിബിള്‍ ടോപ്പ് കൊണ്ട് വേര്‍തിരിച്ചിരിക്കുന്നു. ഇത് അതിന്റെ മുന്‍ഗാമികളെ അനുസ്മരിപ്പിക്കുന്ന നാടകീയമായ രൂപഘടന നല്‍കുന്നു.

GT4 -ല്‍ നിന്ന് വ്യത്യസ്തമായി, 718 സ്‌പൈഡറിന് ഒരു റിയര്‍ സ്പോയിലര്‍ ഉണ്ട്. ഇത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ എത്തുമ്പോള്‍ താനെ ഉയരുന്നു, കൂടാതെ ഫംഗ്ഷണല്‍ ഡിഫ്യൂസറും വാഹനത്തിന് ലഭിക്കുന്നു.

414 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ ആറ് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരു കാറുകളിലും പ്രവര്‍ത്തിക്കുന്നത്. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യും.

കേമാന്‍ GT4 -ന് മണിക്കൂറില്‍ 304 കിലോമീറ്റര്‍ പരമാവധി വേഗതയും സ്‌പൈഡറിന് 301 കിലോമീറ്റര്‍ പരമാവധി വേഗതയും കൈവരിക്കാന്‍ കഴിയും. ഇരു മോഡലുകള്‍ക്കും 4.4 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗതയില്‍ എത്താന്‍ സാധിക്കും.

718 സ്പൈഡറിലെയും 718 കേമാന്‍ GT4 ലെയും ഉയര്‍ന്ന പ്രകടനമുള്ള ബ്രേക്ക് സിസ്റ്റവും വലിയ അലുമിനിയം മോണോബ്ലോക്ക് ഫിക്സഡ്-ക്ലാലിപ്പര്‍ ബ്രേക്കുകളും ട്രാക്ക് ഡ്രൈവിംഗിന് അനുയോജ്യമായ സ്ഥിരമായ ബ്രേക്കിംഗ് നല്‍കുന്നു. പോര്‍ഷ സെറാമിക് കോമ്പോസിറ്റ് ബ്രേക്ക് (PCCB) ഒരു ഓപ്ഷനായി ലഭ്യമാണ്.

Top