പോണ്‍ സൈറ്റുകള്‍ നിരോധിച്ചു; ഇന്ത്യയില്‍ വിപിഎന്‍ ഉപയോഗിക്കുന്നവര്‍ കൂടുതല്‍

പോണ്‍ സൈറ്റുകള്‍ നിരോധിച്ചതിന് ശേഷം ഇന്ത്യയില്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്കുകള്‍ (വിപിഎന്‍) ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതായി പുതിയ റിപ്പോര്‍ട്ട്. 405 ശതമാനത്തില്‍ നിന്ന് 57 മില്യണിലേക്കാണ് ഈ വളര്‍ച്ച സൂചിപ്പിക്കുന്നത്.

ടോപ്‌ടെന്‍ വിപിഎന്‍ എന്ന ലണ്ടനിലുള്ള വെബ്‌സൈറ്റ് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. കഴിഞ്ഞ ഒക്ടോബറിലാണ് പോണ്‍ സൈറ്റുകള്‍ നിരോധിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി നിര്‍ദേശിച്ചത്. പോണ്‍ ഹബ്, എക്‌സ് വീഡിയോസ് അടക്കമുളള 827 സൈറ്റുകളാണ് രാജ്യത്ത് നിരോധിച്ചത്.

2018 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ശരാശരി 66 ശതമാനം വിപിഎന്‍ ഡൗണ്‍ലോഡാണ് ഇന്ത്യയിലുണ്ടായത്. നിരോധനത്തിന് പിന്നാലെ വിപിഎന്നിന് വേണ്ടി തിരച്ചില്‍ നടത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തിലും വര്‍ധനവ് കണ്ടെത്തി.

Top