‘മനമറിയുന്നോള് ഇവളാ കെട്ടിയോള്‌’ ;പൊറിഞ്ചു മറിയം ജോസിലെ ഗാനത്തിന്റെ ടീസര്‍ കാണാം

ജോഷി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പൊറിഞ്ചു മറിയം ജോസിലെ ആദ്യ ഗാനത്തിന്റെ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.’മനമറിയുന്നോള് ഇവളാ കെട്ടിയോള്‌’
എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടത്.വിജയ് യേശുദാസ് സച്ചിന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.ജ്യോതീഷ് ടി കോശിയുടെ വരികള്‍ക്ക് ജാക്‌സ് ബിജോയിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

നീണ്ട നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ജോജു ജോര്‍ജിന് പുറമെ ചെമ്പന്‍ വിനോദ്,നൈല ഉഷ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ചിത്രത്തില്‍ കാട്ടാളന്‍ പൊറിഞ്ചു എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. ആലപ്പാട്ട് മറിയം എന്ന കഥാപാത്രമായി നൈലയും പുത്തന്‍പള്ളി ജോസായി ചെമ്പന്‍ വിനോദുമാണ് വേഷമിടുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് ശ്യാം ശശിധരനുമാണ്.ചാന്ദ് വി ക്രിയേഷന്‍സ് ആണ് പൊറിഞ്ചു മറിയം ജോസ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഓഗസ്റ്റ് 23നാണ് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top