പൊറിഞ്ചുമറിയം ജോസുമായി ജോഷി ; മോഷന്‍ പോസ്റ്റര്‍ നാളെ വൈകീട്ട് പുറത്തുവിടും

നീണ്ട ഇടവേളയ്ക്കുശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൊറിഞ്ചുമറിയം ജോസ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ജൂണ്‍ 13ന് വൈകിട്ട് 7 മണിക്ക് പൊറിഞ്ചുമറിയം ജോസിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കും.

ചിത്രത്തില്‍ ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, നൈല ഉഷ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രന്‍ ആണ്. അഭിലാഷ് എന്‍ ചന്ദ്രനാണ് രചന.

അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയും ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും ആണ്.

Top