പൊറിഞ്ചുമറിയം ജോസിലെ മൂന്നാമത്തെ ഗാനം പുറത്ത് വിട്ടു

തിയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ജോഷി ചിത്രം പൊറിഞ്ചുമറിയം ജോസിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടു. ‘ഇന്നലെ ഞാനൊരു’ എന്ന് തുടങ്ങുന്ന ഷാപ്പ് പാട്ടാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. അങ്കമാലി ഫ്രാന്‍സിസിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് സച്ചിന്‍ രാജാണ്.

നൈല ഉഷ, ജോജു ജോര്‍ജ്ജ്,ചെമ്പന്‍ വിനോദ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാട്ടാളന്‍ പൊറിഞ്ചു ആയി ജോജു എത്തിയപ്പോള്‍ മറിയമായാണ് നൈല ഉഷ എത്തിയത്. ജോസായി ചെമ്പന്‍ വിനോദും. ഈ മാസം 23ന് തിയറ്ററുകളില്‍ എത്തിയ സിനിമ തൃശൂരിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.

ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച്, കീര്‍ത്തന മൂവീസിന്റെ ബാനറില്‍ റെജി മോന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍ ചന്ദ്രനാണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ജേക്സ് ബിജോയാണ്.

Top