porattom leader shinto lal arrested in police

arrest

കോഴിക്കോട്: ‘പോരാട്ടം’ സംഘടനയുടെ സംസ്ഥാന കണ്‍വീനര്‍ ഷിന്റോ ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്ട് പത്രസമ്മേളനത്തിനിടെയായിരുന്നു അറസ്റ്റ്.

തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് പോസ്റ്റര്‍ പതിപ്പിച്ചതിന് യു.എ.പി.എ. ചുമത്തിയാണ് ഷിന്റോയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.

പൊലീസ് നടപടിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പോരാട്ടം പ്രവര്‍ത്തകര്‍ അറിയിച്ചു.

Top