ഒമാനിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ കുറവ്

മസ്‌കത്ത്: ഒമാനില്‍ ജനസംഖ്യ കഴിഞ്ഞ മാസം ആഗസ്റ്റിനെക്കാള്‍ 0.7 ശതമാനം കുറഞ്ഞു. കഴിഞ്ഞ മാസം 44,18,519 ആയിരുന്നു ഒമാനിലെ മൊത്തം ജനസംഖ്യ. ആഗസ്റ്റില്‍ 44,21,663 ആയിരുന്നു ഒമാനിലെ ജനസംഖ്യ. ഇതില്‍ സ്വദേശികളുടെ എണ്ണം 27,84,785 മായി. മൊത്തം ജനസംഖ്യയുടെ 63.03 ശതമാനമാണിത്. കഴിഞ്ഞ മാസം സ്വദേശി ജനസംഖ്യ 0.23 ശതമാനം വര്‍ധിക്കുകയും വിദേശി ജനസംഖ്യ 0.58 ശതമാനം കുറയുകയും ചെയ്തു.

വിദേശികളുടെ എണ്ണം കഴിഞ്ഞ മാസം ആഗസ്റ്റിനേക്കാള്‍ 9,596 കുറഞ്ഞിട്ടുണ്ട്. ഒമാനില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് മസ്‌കത്ത് ഗവര്‍ണറേറ്റിലാണ്. ഇവിടെ ജനസംഖ്യ 12,67,390 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 43.7 ശതമാനമാണ്. ഇതില്‍ 5,53,231 പേര്‍ സ്വദേശികളും 7,14,159 പേര്‍ വിദേശികളുമാണ്.

വടക്കന്‍ ബാത്തിനയാണ് ജനസംഖ്യയില്‍ രണ്ടാമത്. ഇവിടെ 7,80,899 ഉം തെക്കന്‍ ബാത്തിനയില്‍ 4,65,405 മാണ് ജനസംഖ്യ. മുസന്തം, അല്‍ വുസ്ത ഗവര്‍ണറേറ്റിലാണ് കുറഞ്ഞ ജനസംഖ്യ. മുസന്തത്ത് 48,837 ഉം അല്‍ വുസ്തയില്‍ 51,089 മാണ് മൊത്തം ജനസംഖ്യ.

Top