ജനസംഖ്യ നിയന്ത്രണ നയം അനിവാര്യം; അജണ്ടയിലുറച്ച് ആര്‍ എസ് എസ്

ന്യൂഡല്‍ഹി: രാജ്യത്ത് ജനസംഖ്യാ നിയന്ത്രണ നയം അനിവാര്യമാണെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. വാര്‍ഷിക ദസറ പ്രസംഗത്തിലാണ് ആര്‍ എസ് എസിന്റെ മുന്‍ നിലപാടില്‍ ഭഗവത് ഉറച്ച് നിന്നത്. ജനസംഖ്യാ നിയന്ത്രണ നയമുണ്ടാവില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.

2015 ല്‍ റാഞ്ചിയില്‍ നടന്ന ആര്‍എസ്എസിന്റെ അഖിലേന്ത്യാ നിര്‍വാഹക സമിതി യോഗം പാസാക്കിയ പ്രമേയത്തെ പരാമര്‍ശിച്ചാണ് മോഹന്‍ ഭഗവത് ജനസംഖ്യാ നിയന്ത്രണ നയം വേണമെന്ന് ആവശ്യപ്പെട്ടത്. ഇതിനൊപ്പം അതിര്‍ത്തിയില്‍ നിന്നുള്ള അനധികൃത നുഴഞ്ഞുകയറ്റം തടയുകയും വേണം. ദേശീയ രജിസ്റ്റര്‍ തയ്യാറാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും ഭഗവത് പറഞ്ഞു.

ജനസംഖ്യാനയം എന്തിന് ആവശ്യമായി വരുന്നു എന്നതിനെ കുറിച്ചും ആര്‍ എസ് എസ് മേധാവി സംസാരിച്ചു. ഇപ്പോള്‍ ജനസംഖ്യയുടെ 56-57 ശതമാനം ആളുകള്‍ യുവാക്കളാണ്. എന്നാല്‍ മുപ്പത് വര്‍ഷം കഴിയുമ്പോള്‍ ഇവരില്‍ എത്ര പേര്‍ക്ക് നമുക്ക് ഭക്ഷണം നല്‍കാനാവും എന്ന് ചിന്തിക്കേണ്ടതുണ്ട്. ഇതിനൊപ്പം അന്ന് എത്ര തൊഴിലാളികളെ രാജ്യത്തിന് വേണ്ടി വരും എന്നും നോക്കണം.അതിനാല്‍ ഈ രണ്ട് വശങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. ഇതിനായി അടുത്ത 50 വര്‍ഷങ്ങള്‍ മനസില്‍ വച്ചു കൊണ്ട് ഒരു നയം നിര്‍മ്മിക്കണം. ഇത് എല്ലാവര്‍ക്കും ബാധകമായിരിക്കുകയും വേണം. അതേസമയം ജനസംഖ്യാ നിയന്ത്രണ നിയമം നടപ്പിലാക്കുവാന്‍ യുപി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

 

Top