പ്രശസ്ത ഗായകൻ ബംബ ബാക്കിയ അന്തരിച്ചു

പ്രശസ്ത തമിഴ് പിന്നണി ​ഗായകൻ ബംബ ബാക്കിയ (49) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തേ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. എ.ആർ. റഹ്മാനുവേണ്ടി നിരവധി ​ഗാനങ്ങൾ പാടിയ ​ഗായകനായിരുന്നു ബംബ.

‘പൊന്നിയിൻ സെൽവൻ’ എന്ന സിനിമയിലെ ‘പൊന്നി നദി പാക്കണുമേ’ എന്ന ​ഗാനമാണ് ബംബ അവസാനമായി പാടിയത്. ‘സർക്കാർ’,’യന്തിരൻ 2.0′, ‘സർവം താളമയം’, ‘ബിഗിൽ’, ‘ഇരൈവിൻ നിഴൽ’ തുടങ്ങിയവയാണ് അദ്ദേഹം ഒടുവിൽ പാടിയ മറ്റു​ഗാനങ്ങൾ. ‘പൊന്നിയിൻ സെൽവനിലെ ​ഗാനത്തിന്റെ കൺസേർട്ട് പതിപ്പിൽ ബംബ ബാക്കിയവും പ്രത്യക്ഷപ്പെട്ടിരുന്നു.

Top