‘പാസ്വേഡ്’ പണി തരും; സൈബര്‍ ആക്രമണങ്ങളെയും ഡേറ്റ ചോര്‍ച്ചയെയും വെല്ലുവിളിക്കരുത്

ന്യൂഡല്‍ഹി: 12345 അല്ലെങ്കില്‍ 123456. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പാസ്വേഡുകളുടെ പട്ടികയില്‍ എല്ലാ വര്‍ഷവും ഇവ രണ്ടുമായിരുന്നു ആദ്യ സ്ഥാനങ്ങളില്‍. ഈ വര്‍ഷം പതിവു തെറ്റിച്ച് ഏറ്റവും പ്രചാരമുള്ള പാസ്വേഡ് ആയത് ‘പാസ്വേഡ്’ തന്നെയാണ്.

പാസ്വേഡ് മാനേജര്‍ സേവനമായ നോഡ്പാസ്, 50 രാജ്യങ്ങളിലെ ഉപയോക്താക്കളുടെ പാസ്‌വേഡ് ഡേറ്റ വിശകലനം ചെയ്താണു പ്രചാരമുള്ളവ കണ്ടെത്തിയത്.

ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള പാസ്വേഡുകളില്‍ ‘ഇന്ത്യ123’ ഒഴികെയുള്ളവയെല്ലാം നിമിഷങ്ങള്‍ക്കുള്ളില്‍ ഭേദിക്കാന്‍ കഴിയുമെന്നും കമ്പനി അറിയിച്ചു. 123456 ആണ് ലോകത്ത് ഏറ്റവും പ്രചാരമുള്ള പാസ്വേഡ്.

സൈബര്‍ ആക്രമണങ്ങളും ഡേറ്റ ചോര്‍ച്ചയും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുത്തുള്ള പാസ്വേഡുകള്‍ ആവശ്യമായിരിക്കെ ആളുകള്‍ ദുര്‍ബലമായ പാസ്‌വേഡുകള്‍ വ്യാപകമായി തിരഞ്ഞെടുക്കുന്നത് സൈബര്‍ സുരക്ഷയ്ക്കു വെല്ലുവിളിയാണെന്നു നോഡ്പാസ് സിഇഒ ജോനാസ് കാര്‍ക്ലിസ് പറഞ്ഞു.

Top