ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു

കോട്ടയം: ജനപ്രിയ നോവലിസ്റ്റ് സുധാകര്‍ മംഗളോദയം അന്തരിച്ചു. മുട്ടത്തുവര്‍ക്കിയുടെ നോവല്‍ രചനാരീതി പിന്തുടര്‍ന്ന് മലയാളവായനക്കാരില്‍ ചിരഃപ്രതിഷ്ഠ നേടിയ വ്യക്തിയാണ് സുധാകര്‍ മംഗളോദയം.

പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കില്‍ കൂടി മലയാളത്തില്‍ ആണ്‍പെണ്‍ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മലയാളമനോരമ ആഴ്ചപ്പതിപ്പിലൂടെ സുധാകര്‍ മംഗളോദയത്തിന്റെ നോവലുകള്‍ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്.

Top