Popular Front’s kalajadha

കണ്ണൂര്‍: നിരോധനാജ്ഞ ലംഘിച്ച് കണ്ണൂര്‍ ടൗണില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ കലാജാഥ നടത്തി.

കുട്ടികള്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ചു കൊണ്ടാണ് കലാജാഥ നടത്തിയത്. നിരോധനാജ്ഞ ലംഘിച്ച് ജാഥ നടത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

നിരോധനാജ്ഞയെ തുടര്‍ന്ന് ഇന്നലെ കാസര്‍ഗോഡ് നടത്താനിരുന്ന ജാഥ ഇന്ന് കണ്ണൂരിലേക്ക് മാറ്റുകയായിരുന്നു.

ജാഥ വര്‍ഗീയ പ്രചാരണത്തിനും സംഘര്‍ഷത്തിനും ഇടയാക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പൊലീസ് അനുമതി നിഷേധിച്ചിരുന്നത്.

എന്നാല്‍, പൊലീസിനെ വെല്ലുവിളിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ജാഥ നടത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാംപസ് ഫ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

Top