പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് മിന്നൽ ഹർത്താലിലുണ്ടായ അക്രമത്തിൽ നഷ്ടം ഈടാക്കാനായി കണ്ടുകെട്ടിയ സ്വത്തുവകകളുടെ റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ നൽകും. കണ്ടുകെട്ടൽ നടപടി പൂർത്തിയാക്കി കരട് റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർ ആഭ്യന്തരവകുപ്പ് മുഖേന അഡ്വക്കറ്റ് ജനറലിന് കൈമാറി.

ഇത് ക്രോഡീകരിച്ച് ഇന്നുരാവിലെ കോടതിക്ക് കൈമാറും. ജില്ല തിരിച്ചുള്ള കണക്കാണ് ലാൻഡ് റവന്യൂ കമീഷണർ കൈമാറിയത്. കഴിഞ്ഞ രണ്ടു ദിവസമായി സംസ്ഥാന വ്യാപകമായി അക്രമത്തിന് നേതൃത്വം നൽകിയ നേതാക്കളുടെ സ്വത്ത് കണ്ട്‌കെട്ടിയിരുന്നു.

മിന്നൽ പണിമുടക്കിൽ 5.2 കോടി രൂപ നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക കണക്ക്. കണ്ടുകെട്ടിയ സ്വത്തുക്കൾ വിൽപ്പന നടത്തി തുക നഷ്ടത്തിലേക്ക് ഈടാക്കും. ജപ്തി നേരിട്ടവരിൽ ചിലർ തങ്ങൾ പോപ്പുലർ ഫ്രണ്ടുകാരല്ലെന്ന പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

Top