പോപുലർ ഫ്രണ്ട് ഹർത്താൽ: നാളത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ലെന്ന് കേരള പിഎസ്‌സി. പോപുലർ ഫ്രണ്ട് (പിഎഫ്ഐ) നാളെ സംസ്ഥാനത്ത് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് അറിയിപ്പ്.

പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്യുകയും ഓഫീസുകൾ എൻഐഎ റെയ്ഡ് നടത്തുകയു ചെയ്തതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ ആഹ്വാനം.രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് വരെയാണ് ഹർത്താൽ. ഹർത്താലിൽ നിന്ന് പാൽ,പത്രം എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.

രാജ്യവ്യാപകമായി നടത്തിയ റെയ്ഡിൽ ഏറ്റവും കൂടുതൽ പേർ അറസ്റ്റിലായത് കേരളത്തിൽനിന്നാണ്. ഭീകരവാദത്തിനു സഹായം ചെയ്‌തെന്ന പേരിൽ 22 പേരെയാണ് സംസ്ഥാനത്തു നിന്നു പിടികൂടിയത്. മഹാരാഷ്ട്രയിൽനിന്നും കർണാടകയിൽനിന്നും ഇരുപതു പേരെ വീതം അറസ്റ്റ് ചെയ്തു. തമിഴ്‌നാട്, (10), യുപി (8), ആന്ധ്ര (5), മധ്യപ്രദേശ് 94), പുതുച്ചേരി, ഡൽഹി (മൂന്നു വീതം), രാജസ്ഥാൻ (2) എന്നിങ്ങനെയാണ് അറസ്റ്റ്. പതിനൊന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡിൽ 106 പേരെ അറസ്റ്റ് ചെയ്തതായി എൻഐഎ ഉദ്യോഗസ്ഥർ അറിയിച്ചു.

Top