പോപ്പുലർ ഫ്രണ്ട് ഹർത്താൽ: തടങ്കലിൽ 368 പേർ; 157 കേസ്

തിരുവനന്തപുരം: ദേശീയ – സംസ്ഥാന നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ ഉണ്ടായ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇന്ന് 157 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ അക്രമങ്ങളിൽ പ്രതികളായി 170 പേർ അറസ്റ്റിലായി. സംസ്ഥാനത്ത് 368 പേരെ കരുതൽ തടങ്കലിലാക്കിയതായും കേരള പൊലീസ് അറിയിച്ചു.

കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റ​ർ ചെയ്തത്. 28 കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്തത്. ഏറ്റവു കൂടുതൽ പേർ അറസ്റ്റിലായത് കോട്ടയം ജില്ലയിലാണ്. 87 പേരാണ് കോട്ടയത്ത് അറസ്റ്റിലായത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പേർ കരുതൽ തടങ്കലിലായത്. 118 പേരാണ് കരുതൽ തടങ്കലിൽ ഉണ്ടായിരുന്നത്.

Top