പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്, സിബിഐ അപ്പീല്‍ ഇന്ന് ഹൈക്കോടതിയിൽ

high-court

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പില്‍ സിബിഐ അപ്പീല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. ഒരോ പരാതിയിലും ഓരോ എഫ്‌ഐആര്‍ എന്ന ഹൈക്കോടതിയുടെ മുന്‍ ഉത്തരവിനെതിരെയാണ് അപ്പീല്‍. കോടതിയുടെ നിര്‍ദേശം പ്രായോഗികമല്ലെന്നും അന്വേഷണം സങ്കീര്‍ണമാക്കുമെന്നുമാണ് സിബിഐ നിലപാട്.

ഉദ്യോഗസ്ഥരുടെ എണ്ണം കുറവും കേസുകളുടെ ബാഹുല്യവും പ്രതിസന്ധി ആകുന്നു എന്നും സിബിഐ വ്യക്തമാക്കുന്നു. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 1300 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.

Top