പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

kerala hc

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഓരോ പരാതിയിലും പ്രത്യേകം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശം. ബ്രാഞ്ചുകളിലെ സ്വര്‍ണവും പണവും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

പോപ്പുലര്‍ ഫിനാന്‍സിനെതിരായ അന്വേഷണം സിബിഐക്കു കൈമാറുന്ന നടപടിക്രമങ്ങള്‍ വേഗത്തിലാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. നിക്ഷേപകരുടെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. നിക്ഷേപകരുടെ താല്പര്യം സംരക്ഷിക്കുമെന്നും അതിനാവശ്യമായ കോടതി നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ തയാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

കമ്പനിയുടെ മാനേജിംഗ് പാര്‍ട്‌നര്‍ റോയി തോമസ് ഡാനിയല്‍, ഡയറക്ടര്‍ കൂടിയായ ഭാര്യ പ്രഭാ തോമസ് തുടങ്ങിയവര്‍ ചേര്‍ന്ന് രണ്ടായിരം കോടി രൂപയുടെ തട്ടിപ്പു നടത്തിയെന്നും രാജ്യത്തിനകത്തും പുറത്തും ഈ തുക വിനിയോഗിച്ചെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

Top