പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക്

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ അന്വേഷണം ഓസ്ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി. തട്ടിപ്പിന്റെ കേന്ദ്രം പോപ്പുലര്‍ ഗ്രൂപ്പ് പ്രോപ്പര്‍ട്ടി ലിമിറ്റഡ് കമ്പനിയാണെന്നും കേരളത്തില്‍ നിന്ന് കടത്തിയ പണം നിക്ഷേപിച്ചത് പോപ്പുലര്‍ ഗ്രൂപ്പ് പ്രോപ്പര്‍ട്ടി ലിമിറ്റഡില്‍ ആണെന്നും ഇ ഡി വ്യക്തമാക്കി.

ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. പോപ്പുലര്‍ ഫിനാന്‍സ് എം ഡി തോമസ് ഡാനിയേല്‍ ഓസ്‌ട്രേലിയന്‍ കമ്പനിയായ പോപ്പുലര്‍ ഗ്രൂപ്പിന്റെ ഡയറക്ടറാണെന്നും കമ്പനിയില്‍ എത്ര കോടിയുടെ നിക്ഷേപമുണ്ടെന്ന് പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും ഇഡി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Top