പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; പ്രതികള്‍ക്ക് വിചാരണ കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യാപേക്ഷയുമായി വിചാരണക്കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ ആണ് ഹൈക്കോടതി നിര്‍ദേശം.

പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യാപേക്ഷക്ക് അര്‍ഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. പ്രതികളായ റോയ് ഡാനിയേല്‍, ഭാര്യ പ്രഭ മകള്‍ റിബ, റിയ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ കോടതി തീര്‍പ്പാക്കി.

Top