പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ്; ഇഡി കേസെടുത്തു

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ കേസെടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. അസിസ്റ്റന്റ് ഡയറക്ടര്‍ പ്രീതി കങ്കാണിക്കാണ് അന്വേഷണ ചുമതല. പ്രതികളുടെ സ്വത്ത് വിവരം തേടി ജില്ലാ രജിസ്ട്രാര്‍മാര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കത്തയച്ചു. സ്വത്ത് ക്രയവിക്രയം മരവിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നേരത്തെ പത്തനംതിട്ട, കൊച്ചി എന്നിവിടങ്ങളിലെ വസ്തുവകകള്‍ വില്‍ക്കാന്‍ പ്രതികള്‍ ശ്രമിച്ചതായി കണ്ടെത്തിയിരുന്നു.
അതേസമയം, തട്ടിപ്പില്‍ പ്രത്യേകം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ നിക്ഷേപകര്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി സമര്‍പ്പിച്ചു.

Top