പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് സിബിഐക്ക്

തിരുവനന്തപുരം : പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസ് ഇനി സിബിഐ അന്വേഷിക്കും. ബുധനാഴ്ച രാത്രിയിലാണ് ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. ലോക്കല്‍ പൊലീസാണ് കേസ് അനേഷിച്ചു വന്നിരുന്നത്.

പൊലീസ് അന്വേഷണത്തിനെതിരെ നിക്ഷേപകര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കൂടാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു നിക്ഷേപകര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിക്ഷേപകര്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ സിബിഐക്ക് അന്വേഷണം വിടാന്‍ തീരുമാനിച്ചത്.

സ്ഥാപന ഉടമകള്‍ക്ക് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ സ്വത്തു വകകള്‍ ഉണ്ടെന്ന പൊലീസ് നടത്തിയ അനേഷണത്തില്‍ കണ്ടെത്തിയിരുന്നു. അനേഷണം അട്ടിമറിക്കാന്‍ ശ്രമം ഉണ്ടെന്നു കാട്ടി നിക്ഷേപകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. തട്ടിപ്പ് കേസ് ഒറ്റ കേസായി രജിസ്റ്റര്‍ ചെയ്യാനുള്ള പൊലീസ് നടപടിക്കെതിരെയും നിക്ഷേപകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

Top