ജനപ്രിയ നായകന്റെ ‘ഖലാസി’ എത്തുന്നു

ലബാർ മാപ്പിള ഖലാസികളുടെ ജീവിതം ചലച്ചിത്രമാകുന്നു. ദിലീപിനെ നായകനാക്കി ഗോകുലം മൂവിസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രമൊരുക്കുന്നത്. ടെലിവിഷൻ ഷോകളിലൂടെ ശ്രദ്ധേയനായ മിഥിലാജ്‌ അബ്ദുൾ ആണ് കഥയും സംവിധാനവും. അനുരൂപ് കൊയിലാണ്ടി, സതീഷ് എന്നിവരാണ്‌ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് ഖലാസി അണിയറയിൽ ഒരുങ്ങുന്നത്. ക്യാമറയ്ക്ക് മുന്നിലും പിന്നിലും ദക്ഷിണേന്ത്യൻ സിനിമാ ഇതിഹാസങ്ങൾ ചിത്രത്തിനായി ഒന്നിക്കും.

ആദ്യഘട്ട ചിത്രീകരണം കോഴിക്കോട് ആരംഭിക്കും. വലിയ ക്യാൻവാസിലൊരുങ്ങുന്ന ചിത്രത്തിനായി പടുകൂറ്റൻ സെറ്റാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖലാസി സാഹസികതകളെ സാങ്കേതിക തികവോടെയാകും പകർത്തുക. മലബാർ മുതൽ മക്ക വരെ നീളുന്ന ഖലാസി ചരിത്രത്തിന് ഇതാദ്യമായാണ് ചലച്ചിത്ര ഭാഷ്യമൊരുങ്ങുന്നത്. മലബാർ ഖലാസികളുടെ മെയ്ക്കരുത്തിന്‍റെയും മനക്കണക്കിന്‍റേയും കഥയാണ് ചിത്രം പറയുന്നത്.

നിരവധി ഹിറ്റുകൾ മലയാള സിനിമയ്ക്ക് സംഭാവന ചെയ്ത ഗോകുലം മൂവീസിന്റെ ഖലാസി മലയാളി സിനിമാ പ്രേക്ഷകർക്ക് പുതിയൊരു ചലച്ചിത്ര അനുഭവമാകുമെന്ന് പ്രതീക്ഷിക്കാം.

Top