മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണം; കത്തോലിക്ക സഭ

pope

ന്യൂഡല്‍ഹി: മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന ആവശ്യവുമായി കത്തോലിക്ക സഭ രംഗത്ത്. പ്രധാനമന്ത്രിയുമായി നാളെ നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടാനാണ് സഭാ അധ്യക്ഷന്മാരുടെ തീരുമാനം. ജസ്യൂട്ട് വൈദികന്‍ സ്റ്റാന്‍സ് സ്വാമിയെ മോചിപ്പിക്കണമെന്നും കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടും. നാളെ രാവിലെ 11 മണിക്കാണ് കത്തോലിക്ക സഭാ അധ്യക്ഷന്മാരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച. ക്വാറന്റീനിലായതിനാല്‍ മിസോറാം ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ല.

സിബിസിയുടെ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഒക്സ് വാള്‍ ഇഗ്‌നേഷ്യസ്, കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ബസലിസ് ക്ലീവിസ് കത്തോലികക് ബാവ എന്നിവരാണ് നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. ശ്രീലങ്കയില്‍ ഉള്‍പ്പെടെ സന്ദര്‍ശിച്ചിട്ടുള്ള മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്നര പതിറ്റാണ്ട് മുന്‍പാണ് ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്.

Top