ഫ്രാന്‍സിസ് മാര്‍പാപ്പയെ ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വത്തിക്കാന്‍സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ശസ്ത്രക്രിയ നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. വന്‍കുടലിലെ അസുഖബാധയെ തുടര്‍ന്ന് ശസ്ത്രക്രിയക്കായി ഫ്രാന്‍സിസ് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്ത ശേഷമാണ് അദ്ദേഹത്തെ റോമിലെ ജെമെല്ലി പോളി ക്ലിനിക്കില്‍ പ്രവേശിപ്പിച്ചത്.

എപ്പോഴാണ് ശസ്ത്രക്രിയയെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വന്‍കുടലിലെ ചുരുക്കവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ക്കാണ് അദ്ദേഹത്തെ ശസ്?ത്രക്രിയക്കായി പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം വ്യക്തമാക്കി.

ഇന്ന് വത്തക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്ത മാര്‍പാപ്പ, അദ്ദേഹം സെപ്തംബറില്‍ ഹംഗറിയിലേക്ക് പോകുമെന്ന് അറിയിച്ചു. 84കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പ കഴിഞ്ഞയാഴ്ച പ്രത്യേക പ്രാര്‍ത്ഥന നടത്താനും ജനങ്ങളോട് പറഞ്ഞിരുന്നു.

Top