Pope Francis Suggests Donald Trump Is ‘Not Christian’

pop francis

മെക്‌സിക്കോ: യുഎസ് പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപിനെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ പ്രസ്താവനക്കെതിരെയാണ് മാര്‍പ്പാപ്പ രംഗത്ത് വന്നത്. മനുഷ്യര്‍ക്കിടയില്‍ മതില്‍കെട്ടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് മാര്‍പ്പാപ്പ പറഞ്ഞു.

മെക്‌സിക്കയില്‍ നിന്ന് അമേരിക്കയിലേക്കുള്ള കുടിയേറ്റം തടയാന്‍ മതില്‍കെട്ടണമെന്നും ആത്മാഭിമാനമുള്ള ക്രിസ്ത്യാനിയാണ് താനെന്നും ട്രംപ് പറഞ്ഞിരുന്നു.

എന്നാല്‍, മനുഷ്യര്‍ക്കിടയില്‍ പാലം പണിയാതെ മതിലുകെട്ടാനാണ് പലരും ശ്രമിക്കുന്നതെന്നും ഇവര്‍ ക്രിസ്ത്യാനികളല്ലെന്നും മാര്‍പ്പാപ്പ പറഞ്ഞു.

അഭയാര്‍ഥികളോട് മനുഷ്യത്വ പരമായ സമീപനം അമേരിക്ക സ്വീകരിക്കണമെന്ന് മാര്‍പ്പാപ്പ ആവശ്യപ്പെട്ടു. എന്നാല്‍, കത്തോലിക്ക വിഭാഗക്കാര്‍ ട്രംപിന് വോട്ട് ചെയ്യരുതെന്ന് മാര്‍പ്പാപ്പ പറഞ്ഞില്ല.

മെക്‌സിക്കയില്‍ നിന്ന് റോമിലേക്കുള്ള യാത്രയിലാണ് പ്രസ്താവന. മാര്‍പ്പാപ്പയുടെ പ്രസ്താവന ദൗര്‍ഭാഗ്യകരമായെന്ന് ട്രംപ് പ്രതികരിച്ചു. കൂടാതെ വത്തിക്കാനില്‍ ഭീകരാക്രമണം ഉണ്ടാകാതിരിക്കാന്‍ താന്‍ യുഎസ് പ്രസിഡന്റാകണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ആഗ്രഹിക്കുന്നതായി ട്രംപ് പറഞ്ഞു.

Top