മ്യാന്‍മര്‍ സന്ദർശനം ; ഫ്രാന്‍സിസ് മാര്‍പാപ്പ ബുദ്ധ സന്യാസിമാരുമായി ചർച്ച നടത്തും

യാങ്കൂൺ: റോഹിങ്ക്യൻ ജനതകൾക്ക് നേരെ മ്യാൻമാർ നടത്തിയ അക്രമണങ്ങൾ അവസാനിപ്പിച്ചതോടെ സമാധാന സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ മ്യാൻമറിൽ എത്തിയിരിക്കുകയാണ്.

സന്ദർശനത്തിന്റെ ഭാഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ രാജ്യത്തെ വിശ്വാസികള്‍ക്കായി കുര്‍ബാന അര്‍പ്പിച്ചു.

യാങ്കൂണിലെ കയ്ക്കാസന്‍ മൈതാനത്ത് പ്രത്യേക വേദിയില്‍ അര്‍പ്പിച്ച കുര്‍ബാനയില്‍ ഒരുലക്ഷത്തിലധികം വിശ്വാസികളാണു പങ്കെടുത്തത്.

മ്യാന്‍മറിലെ മെത്രാന്‍മാരുമായും കൂടിക്കാഴ്ച നടത്തുന്ന മാർപാപ്പ ബുദ്ധ സന്യാസികളുടെ പരമോന്നത കൗണ്‍സിലായ സംഘയുമായി മാര്‍പാപ്പ ഇന്നു ചര്‍ച്ച നടത്തും.

ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നേകാലിനാണു ബുദ്ധ സന്യാസികളുടെ പരമോന്നത കൗൺസിലായ സംഘത്തെ മാര്‍പാപ്പ അഭിസംബോധന ചെയ്യുന്നത്.

മ്യാന്‍മറിലെ ഭൂരിപക്ഷസമുദായ നേതൃത്വവുമായി നടത്തുന്ന ആശയവിനിമയം എന്ന നിലയില്‍ ഈ സമ്മേളനം ഏറെ പ്രധാനപ്പെട്ടതാണ്.

Top