ഓണ്‍ലൈനിലെ അശ്ലീലം നീക്കാന്‍ ടെക് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി പോപ്പ് ഫ്രാന്‍സിസ്

pope

ഫെയ്‌സ് ബുക്കും, ഗൂഗിളും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ അശ്ലീലചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് പോപ്പ് ഫ്രാന്‍സിസ്. കുട്ടികള്‍ ഇത്തരം കണ്ടന്റുകളില്‍ എത്തിപ്പെടാതിരിക്കാനുള്ള പ്രതിരോധ നടപടികളാണ് പ്രാഥമികമായ കൈക്കൊള്ളേണ്ടതെന്ന് പോപ്പ് ചൂണ്ടിക്കാണിച്ചു. സോഷ്യല്‍ മീഡിയ കമ്പനികളും, സേര്‍ച്ച് എഞ്ചിനുകളും, ഐടി കമ്പനികളും ഇന്റര്‍നെറ്റില്‍ നിന്ന് കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നീക്കം ചെയ്യാന്‍ നടപടിയെടുക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

‘നിക്ഷേപകര്‍ക്കും, മാനേജര്‍മാര്‍ക്കും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം നല്‍കണം. അവരുടെ ലാഭത്തിന് വേണ്ടി ചെറിയ കുട്ടികളും, സമൂഹവും ത്യാഗം സഹിക്കേണ്ടി വരരുത്’, മതനേതാക്കളും, ഉന്നത ടെക്‌നോളജി കമ്പനി പ്രതിനിധികളും പങ്കെടുത്ത വത്തിക്കാന്‍ സെമിനാറില്‍ പോപ്പ് ചൂണ്ടിക്കാണിച്ചു. ഫേസ്ബുക്കും, മറ്റ് സോഷ്യല്‍ മീഡിയ സംഘടനകളും കണ്ടന്റ് ഷെയര്‍ ചെയ്യാനുള്ള വെറും പ്ലാറ്റ്‌ഫോമുകളാണെന്ന വാദവും അദ്ദേഹം തള്ളി.

pope

pope

കസ്റ്റമര്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ പേരില്‍ ഉത്തരവാദിത്വം പൂര്‍ണ്ണമായി ഒഴിവാക്കാന്‍ കഴിയില്ലെന്ന് വ്യക്തമാണ്. അതുകൊണ്ട് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവരുടെ അഭിമാനവും, ഭാവിയും സംരക്ഷിക്കാന്‍ കഴിയണമെന്ന് ഞാന്‍ അടിയന്തരമായി ആവശ്യപ്പെടുകയാണ്, 82കാരനായ പോപ്പ് വ്യക്തമാക്കി.

മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക്, പാരാമൗണ്ട് പിക്‌ചേഴ്‌സ് തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് പുറമെ ഇയു, യുഎന്‍ അധികൃതരും രണ്ട് ദിവസത്തെ സെമിനാറില്‍ സംസാരിക്കും. പുരോഹിതന്‍മാര്‍ ഉള്‍പ്പെട്ട ലൈംഗിക ചൂഷണ കേസുകളില്‍ പ്രതികരിക്കവെയാണ് വത്തിക്കാന്‍ ഈ നിലപാട് സ്വീകരിക്കുന്നത്.

Top