ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ‘പൂഴിക്കടകന്‍’ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

വാഗതനായ ഗിരീഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂഴിക്കടകന്‍. ജയസൂര്യയും ചെമ്പന്‍ വിനോദും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.

സാമുവല്‍ ജോണ്‍ എന്ന കഥാപാത്രമായാണ് ചെമ്പന്‍ വിനോദ് ജോസ് എത്തുന്നത്. ജയസൂര്യയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ധന്യാ ബാലകൃഷ്ണയാണ് ചിത്രത്തിലെ നായിക. അലന്‍സിയര്‍, വിജയ് ബാബു, ബാലു വര്‍ഗീസ്, സജിത് നമ്പ്യാര്‍, സുധി കൊപ, ബിജു സോപാനം, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ഗിരീഷ് നായരും ഉണ്ണി മലയിലും ചേര്‍ന്നൊരുക്കിയ കഥയ്ക്ക് ഷ്യാല്‍ സതീഷും ഹരി പ്രസാദ് കോളേരിയും ചേര്‍ന്ന് തിരക്കഥയും സംഭാഷണവും രചിക്കുന്നു. റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ, മനു മന്‍ജിത് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍, രഞ്ജിത്ത് മേലേപ്പാട്ട് എന്നിവര്‍ ഈണം പകരുന്നു. വിജയ് യേശുദാസും ശ്രേയാ ഘോഷാലും ആന്‍ ആമിയുമാണ് ഗായകര്‍.

ഛായാഗ്രഹണം: ഷ്യാല്‍ സതീഷ്, എഡിറ്റിങ്: ഉണ്ണി മലയില്‍. ഇവാബ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സാമും നൗഫലും കാഷ് മൂവീസുമായി ചേര്‍ന്ന് നിര്‍മിക്കുന്നു.

Top