പൂവൻ 28-ന് തിയേറ്ററുകളിലെത്തും

ന്റണി വർ​ഗീസ് നായകനാകുന്ന പൂവൻ ഈ മാസം 28-ന് തിയേറ്ററുകളിലെത്തും. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയ നടൻ വിനീത് വാസുദേവൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂവൻ. ആന്റണി വർ​ഗീസ്, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം വിനീത് വാസുദേവനും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സമൂഹത്തിൽ ഇടത്തരം തൊഴിലുകൾ ചെയ്തു ജീവിക്കുന്ന സാധാരണക്കാരായ ഒരു സംഘം ആളുകൾ താമസിക്കുന്ന ഒരു പ്രദേശത്താണ് കഥ നടക്കുന്നത്. ഹരി എന്ന യുവാവിനെ കേന്ദീകരിച്ചു കൊണ്ടാണ് ചിത്രത്തിന്റെ അവതരണം.

ആന്റണി വർഗീസാണ് ഹരിയെ അവതരിപ്പിക്കുന്നത്. റിങ്കു രണധീർ, അഖില ഭാർഗവൻ, അനിഷ്മ അനിൽകുമാർ, എന്നിവരാണു നായികമാർ. വരുൺ ധാരാ, മണിയൻ പിള്ള രാജു, സജിൻ, വിനീത് വിശ്വനാഥൻ, അനീസ് ഏബ്രഹാം, സുനിൽ മേലേപ്പുറം, ബിന്ദു സതീഷ് കുമാർ, എന്നിവരും പ്രധാന താരങ്ങളാണ്. വരുൺ ധാരയാണ് പൂവന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.സുഹൈൽ കോയയുടെ വരികൾക്ക് മിഥുൻ മുകുന്ദൻ ഈണം പകർന്നിരിക്കുന്നു. സജിത് പുരുഷൻ ഛായാഗ്രഹണവും ആകാശ് വർഗീസ് എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം -സാബു മോഹൻ. മേക്കപ്പ് -സിനൂപ് രാജ്. കോസ്റ്റ്യൂം -ഡിസൈൻ – ധന്യാ ബാലകൃഷ്ണൻ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സുഹൈൽ. എം. അസോസ്സിയേറ്റ് ഡയറക്ടേർസ്‌ -വിഷ്ണു ദേവൻ, സനാത് ശിവരാജ്‌. സഹസംവിധാനം -റീസ് തോമസ്, അർജൻ.കെ.കിരൺ, ജോസി . ഫിനാൻസ് കൺട്രോളർ- ഉദയൻ കപ്രശ്ശേരി. പ്രൊഡക്ഷൻ മാനേജർ -എബി കോടിയാട്ട് പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ- അലക്സ് ഈ കുര്യൻ. ഫോട്ടോ – ആദർശ് സദാനന്ദൻ. പി.ആർ.ഓ -വാഴൂർ ജോസ്.

ഷെബിൻ ബക്കർ പ്രൊഡക്ഷൻസ് ആൻ്റ് സ്റ്റക്ക് ഹൗസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറും ഗിരീഷ് എ.ഡി.യും ചേർന്നാണ് പൂവൻ നിർമ്മിക്കുന്നത്. ഒക്ടോബർ ഇരുപത്തിയെട്ടിന് സെൻട്രൽ പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

Top