ഹാപ്പി ആനിവേഴ്‌സറി.. ഇന്ദ്രാ..; വൈറലായി പൂര്‍ണിമയുടെ ഫെയ്‌സ് ബുക്ക് കുറിപ്പും ചിത്രവും

ഴിഞ്ഞ ദിവസമായിരുന്നു ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെയും വിവാഹവാര്‍ഷികം. വിവാഹിതരായി പതിനേഴു വര്‍ഷം തികയുന്ന വേളയില്‍ പൂര്‍ണിമ ഇന്ദ്രജിത്ത് ഫെയ്‌സ് ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

ഇന്ദ്രജിത്തും പൂര്‍ണിമയും തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടുള്ള കുറിപ്പാണ് പൂര്‍ണിമ പങ്കുവച്ചിരിക്കുന്നത്.

ഞങ്ങള്‍ പ്രണയത്തിലായിരുന്ന സമയത്ത് ചിത്രം പകര്‍ത്തിയത് അമ്മ മല്ലിക സുകുമാരനാണ്. അന്നു തങ്ങള്‍ പ്രണയബദ്ധരാണെന്ന കാര്യം അമ്മയ്ക്കറിയുമായിരുന്നോ എന്ന് പോലും അറിയാതെ തൊണ്ട വരണ്ടാണ് ഇരുവരും ചിത്രത്തിന് പോസ് ചെയ്യുന്നതെന്നും പൂര്‍ണിമ കുറിപ്പില്‍ പറയുന്നു. പൂര്‍ണിമ പങ്കുവെച്ച കുറിപ്പ് ആരാധകര്‍ ഇതിനോടകം തന്നെ ഏറ്റെടുത്തു കഴിഞ്ഞു.

പൂര്‍ണിമയുടെ ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഇത് എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് 21 വയസ്സും ഇയാള്‍ക്ക് 20 ഉം. ഞാനൊരു നടിയായിരുന്നു. ഇയാള്‍ ഒരു വിദ്യാര്‍ഥിയും. ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്. ഓഹ്! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്.. ഒരു കാര്യം അറിയാമോ? ഫോട്ടോ എടുത്തത് മല്ലിക സുകുമാരന്‍. എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ ‘പുകയുന്നതെല്ലാം’ അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും. മൂന്നു വര്‍ഷത്തെ പ്രണയകാലം.. പതിനേഴു വര്‍ഷത്തെ വൈവാഹികജീവിതം.. ഹാപ്പി ആനിവേഴ്‌സറി.. ഇന്ദ്രാ..

Top