‘വര്‍ധാന്‍, ഞങ്ങളുടെ മഴവില്‍ക്കുഞ്ഞ്; ഫോട്ടോയും കുറിപ്പും പങ്കുവച്ച് പൂര്‍ണിമ

ലയാള സിനിമയിലെ താരദമ്പതികളില്‍ തിളങ്ങിനില്‍ക്കുന്നതാണ് പൂര്‍ണിമയും ഇന്ദ്രജിത്തും. റിയാലിറ്റി ഷോകളിലും ഫാഷന്‍ ലോകത്തും ഇന്നും പൂര്‍ണിമ സജീവമാണ്. സാമൂഹമാധ്യമങ്ങളിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന താരം പുതിയ കുറിപ്പും ഫോട്ടോയുമായാണ് എത്തിയിരിക്കുന്നത്.

സഹോദരി പ്രിയയുടെ മകന്‍ വര്‍ധാന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പൂര്‍ണിമ തന്റെ ഫെയ്‌സ് ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. അടുത്തിടെയായിരുന്നു വര്‍ധാന്റെ ഒന്നാം പിറന്നാള്‍ ആഘോഷിച്ചിരുന്നത്. ആഘോഷത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

VARDHAAN, our rainbow baby♥️ The name “rainbow baby” comes from the idea of a rainbow appearing in the sky after a…

Posted by Poornima Indrajith on Saturday, December 14, 2019

‘വര്‍ധാന്‍, ഞങ്ങളുടെ മഴവില്‍ക്കുഞ്ഞ്. വര്‍ധാന്‍ എന്ന പേരിന്റെ അര്‍ത്ഥം മഴവില്‍ക്കുഞ്ഞ് എന്ന് തന്നെയാണ്. ഒരു മിന്നലിന് ശേഷമോ മൂടിക്കെട്ടിയ ആകാശത്തില്‍ പിന്നാലെ തെളിയുന്നതോ ആണ് മഴവില്ല്. ഇത്തരമൊരു ഘട്ടത്തില്‍ എല്ലാ അമ്മമാര്‍ക്കും അത്രത്തോളം ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഹൃദയത്തില്‍ നിന്ന് പറയട്ടെ… ഈ അവസ്ഥയുടെ ഏറ്റവുമൊടുവില്‍ നമ്മെ തേടി എത്തുന്നത് ഇത്തരമൊരു മഴവില്‍ക്കുഞ്ഞ് നിങ്ങള്‍ക്കായി അവിടെ കാത്തിരിക്കുന്നുണ്ടാകും. അതുകൊണ്ട് കരുത്തുറ്റവളായി നിലകൊള്ളൂ, പോസിറ്റീവായിരിക്കൂ, വിധിയില്‍ വിശ്വസിക്കൂ നിങ്ങളുടെ കുഞ്ഞിനെ നിങ്ങള്‍ ഉടന്‍ കണ്ടുമുട്ടും’- -പൂര്‍ണിമ കുറിച്ചു.

Top