പഠനത്തിൽ മോശം, പിതാവ് മകനെ തീ കൊളുത്തി കൊന്നു

ഹൈദരാബാദ്: പഠനത്തില്‍ മോശമാണെന്നോരോപിച്ച് പിതാവ് തീ കൊളുത്തിയ 12 വയസ്സുകാരന്‍ മരിച്ചു. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആര്‍ ചരണ്‍ എന്ന കുട്ടിയാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച ഹൈദരാബാദിലാണ് നാടിനെ നടക്കിയ സംഭവം. കുട്ടിക്ക് 90 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു. തീപിടിച്ച് പുറത്തേക്ക് ഓടിയ കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തില്‍ കുട്ടിയുടെ പിതാവ് ആര്‍ ബാലു അറസ്റ്റിലായി.പഠനത്തില്‍ മികവില്ലെന്നും ഓണ്‍ലൈന്‍ ക്ലാസില്‍ കൃത്യമായി പങ്കെടുക്കുന്നില്ലെന്നും ആരോപിച്ച് പിതാവ് കുട്ടിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നെന്നും പൊലീസ് പറഞ്ഞു. കുട്ടിയെ ടര്‍പന്റൈന്‍ ഒഴിച്ചാണ് തീ കൊളുത്തിയത്. സൈദരാബാദ് പൊലീസ് കമ്മിഷണറേറ്റിന് കീഴിലെ ഹൗസിംഗ് കോളനിയിലാണ് ഇവര്‍ താമസം. കുട്ടിയുടെ അമ്മ സ്‌കൂളിലെ അറ്റന്‍ഡറാണ്.

Top