പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു

തിരുവനന്തപുരം : പൂന്തുറയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ കുട്ടികളില്‍ ഒരാള്‍ മരിച്ചു. കാണാതായ നാലുപേരില്‍ രണ്ടുപേരെ നേരത്തെ കണ്ടെത്തിയിരുന്നു. ഇതിലൊരാളാണ് മരിച്ചത്.

കണ്ടെത്തിയ മറ്റൊരു കുട്ടി അബോധാവസ്ഥയിലാണ്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

Top